Skip to main content

തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉപയോഗശൂന്യമായ വസ്തുക്കളുടെ പരസ്യ ലേലം 18-ന്*

*

മുളങ്കുന്നത്തുകാവ് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഉപയോഗശൂന്യമായ വസ്തുവകകൾ നിലവിലുള്ള അവസ്ഥയിൽ പരസ്യ ലേലം/ ക്വട്ടേഷൻ ക്ഷണിച്ച് വിൽപന നടത്തുന്നു. ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 17 ഉച്ചയ്ക്ക് ഒന്ന് വരെയാണ്. തുടർന്ന്, നവംബർ 18-ന് രാവിലെ 11-ന് പരസ്യ ലേലം നടത്തും. ഇതുസംബന്ധിച്ച വിശദവിവരങ്ങളും നിബന്ധനകളും പ്രവൃത്തി ദിവസങ്ങളിൽ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ഫോൺ- 0487-2200310, 0487-2200319.
 

date