Skip to main content

കായംകുളം ജവഹർ ജലോത്സവം: വള്ളംകളി ട്രാക്ക് ഒരുക്കൽ അവസാനഘട്ടത്തിൽ

 

ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി നവംബർ 14ന് നടക്കുന്ന കായംകുളം ജവഹർ ജലോത്സവത്തിനായുള്ള വള്ളംകളി ട്രാക്ക് ഒരുക്കുന്ന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തിയതായി മന്ത്രി എം. ലിജു അറിയിച്ചു.

കായംകുളം കായലിൽ വള്ളംകളിക്ക് അനുയോജ്യമായ ട്രാക്ക് സജ്ജമാക്കുന്നതിനായി ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ രണ്ടാഴ്ചയായി ഡ്രെഡ്ജിങ് പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കായലിന്റെ രണ്ട് ഭാഗങ്ങളിലായി രണ്ട് യന്ത്രങ്ങൾ ഉപയോഗിച്ചാണ് മണ്ണും ചെളിയും നീക്കം ചെയ്യുന്നത്. പ്രവർത്തനങ്ങൾ ഇപ്പോൾ അവസാനഘട്ടത്തിലാണ്.

ഡ്രെഡ്ജിങ്ങിലൂടെ നീക്കം ചെയ്യുന്ന മണ്ണും ചെളിയും ഇത്തവണ കായലിനോട് ചേർന്നുള്ള സർക്കാർ ഭൂമിയിലേക്കാണ് മാറ്റുന്നത്. മുൻവർഷങ്ങളിൽ വള്ളംകളി ട്രാക്കിന്റെ വശങ്ങളിൽ നിക്ഷേപിച്ചിരുന്ന മണ്ണ് വീണ്ടും കായലിലേക്ക് തിരിച്ചെത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഈ ക്രമീകരണം.

ഡ്രെഡ്ജിങ് പ്രവർത്തനങ്ങളുടെ പുരോഗതി മന്ത്രി എം. ലിജുവിന്റെ നേതൃത്വത്തിൽ വിലയിരുത്തിയിരുന്നു. പ്രവർത്തനങ്ങൾ പൂർത്തിയാക്കി വള്ളംകളിക്ക് ആവശ്യമായ ട്രാക്ക് സജ്ജമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

date