Skip to main content

മണ്ണാർക്കാട് വികസനക്കുതിപ്പ്: പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്ന് ആറ് കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി

മണ്ണാർക്കാട് മണ്ഡലത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന്റെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്ന് ആറു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് ഭരണാനുമതിയായി. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, പുതിയ കെട്ടിടങ്ങളുടെയും ഓപ്പൺ സ്റ്റേജുകളുടെയും നിർമാണം, മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കൽ, സ്കൂൾ ബസുകൾ വാങ്ങൽ, കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കൽ തുടങ്ങിയ വിവിധ പദ്ധതികൾക്കാണ് ഈ തുക വകയിരുത്തിയിട്ടുള്ളത്. മണ്ഡലത്തിലെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

21 പ്രധാന റോഡുകൾ പുനരുദ്ധരിക്കും

റോഡ് വികസനത്തിനായി വിവിധ ഗ്രാമപഞ്ചായത്തുകളിലായി കോടികളാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ കരുവരട്ട താണിക്കുന്ന് റോഡ് (25 ലക്ഷം), കൊടുവാളിപ്പുറം കല്ലിടുമ്പിൽകുളമ്പ് റോഡ് (20 ലക്ഷം), ചീരക്കുഴി സൗത്ത് പള്ളിക്കുന്ന് റോഡ് (20 ലക്ഷം), പെരിമ്പടാരി കാഞ്ഞിരംപാടം റോഡ് (15 ലക്ഷം), കെ.പി.ഐ.പി അമ്പംകുന്ന് കനാൽ റോഡ് (30 ലക്ഷം), നെല്ലിപ്പതി നീലിക്കുഴി റോഡ് (25 ലക്ഷം), എസ്റ്റേറ്റുംപടി കുണ്ടമണ്ണ റോഡ് (25 ലക്ഷം), ഭീമനാട് പാറപ്പുറം റോഡ് (24 ലക്ഷം), കെ.പി.ബി ബൈപ്പാസ് റോഡ് & കെ.പി.ബി റോഡ് (25 ലക്ഷം), ആണ്ടിപ്പാടം തിട്ടുമ്മൽ ശ്രീ ഭദ്രകാളി ക്ഷേത്രം റോഡ് (41 ലക്ഷം), ചിറപ്പാടം ഇടതു കനാൽ റോഡ് (10 ലക്ഷം), ചാളയൂർ ഊര് റോഡ് (20 ലക്ഷം), പിലാച്ചോല കല്ലംപള്ളിയാൽ കപ്പി റോഡ് (25 ലക്ഷം), കാഞ്ഞിരംകുന്ന് മസ്ജിദ് റോഡ് കൽവർട്ട് (15 ലക്ഷം), നായാടിക്കുന്ന് ഹരിത നഗർ റോഡ് (10 ലക്ഷം), കെ.പി നഗർ റോഡ് (5 ലക്ഷം), തെക്കേ ചാവടിയൂർ പെട്ടിക്കൽ റോഡ് (25 ലക്ഷം), നന്നങ്ങാടി അരിയക്കുണ്ട് നന്നങ്ങാടി പാടം റോഡ് (15 ലക്ഷം), കച്ചേരിപ്പറമ്പ് കുന്നശ്ശേരി പിലാച്ചുള്ളി റോഡ് (5 ലക്ഷം), കോട്ടപ്പള്ള പാലിയേറ്റീവ് പട്ടിശ്ശേരികുളം റോഡ് (4 ലക്ഷം), ചിണ്ടക്കി മണി പ്രദേശം റോഡ് (10 ലക്ഷം) എന്നീ റോഡ് നിർമാണ പ്രവൃത്തികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

അങ്കണവാടികൾക്ക് പുതിയ കെട്ടിടങ്ങൾ; കോളേജിന് ഓപ്പൺ സ്റ്റേജ്

വിദ്യാഭ്യാസ-പൊതുസ്ഥല സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ മലേരിയം അങ്കണവാടിക്ക് 28 ലക്ഷം രൂപയും, അട്ടപ്പാടി ആർ ജി എം ആർട്സ് ആൻഡ് സയൻസ് കോളേജിന് 17 ലക്ഷം രൂപ ചെലവിൽ ഓപ്പൺ സ്റ്റേജും, അഗളി ഗ്രാമപഞ്ചായത്തിലെ തോട്ടപ്പാടി അങ്കണവാടിക്ക് 20 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടവും നിർമിക്കും.

മണ്ഡലത്തിൽ 17 മിനിമാസ്റ്റ് ലൈറ്റുകൾ

മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ രാത്രികാല യാത്രാസുരക്ഷിതത്വത്തിനായി മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കും. കോടത്തക്കരിങ്കര നന്നങ്ങാടിക്കുന്ന് റോഡ് ജംഗ്ഷൻ, ചെറിയ മാളിക്കുന്ന്, അലിയങ്ങാടി എ.സി.ടി സ്കൂൾ പരിസരം, ചുണ്ടോട്ട്ക്കുന്ന് പാതിരമണ്ണ ശിവക്ഷേത്ര പരിസരം, ആര്യമ്പാവ് വില്ലേജ് ഓഫീസ് പരിസരം, വേങ്ങ ഓഡിറ്റോറിയം പരിസരം, തിരുവിഴാംകുന്ന് നാലുശ്ശേരി ഭഗവതി ക്ഷേത്രപരിസരം, നെച്ചുള്ളി ജുമാ മസ്ജിദ് പരിസരം, അക്കിപ്പാടം പള്ളി പരിസരം, ചങ്ങലീരി വള്ളുവമ്പുഴ ജുമാ മസ്ജിദ് പരിസരം, അരയംകോട് എസ്.എൻ.ഡി.പി അമ്പല പരിസരം, ഒന്നാമൈൽ ജുമാ മസ്ജിദ് പരിസരം, പെരിമ്പടാരി ശ്രീ കാറ്റില്ലാമുറ്റം മഹാവിഷ്ണു ധർമ്മ ശാസ്താ ക്ഷേത്ര പരിസരം, തെങ്കര ഹൈസ്കൂൾ പരിസരം, ചിറപ്പാടം നാലുശേരി ക്ഷേത്ര പരിസരം, ത്രിത്വമല ഹോളിട്രിനിറ്റി ചർച്ച് പരിസരം, ചെമ്മണ്ണൂർ ശംസുൽ ഉലമ എഡ്യുസോൺ പരിസരം എന്നിവിടങ്ങളിലാണ് മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത്.

സ്കൂളുകൾക്ക് പുതിയ ബസുകൾ; കെ.എസ്.ആർ.ടി.സിക്കും തുക വകയിരുത്തി

വിദ്യാർത്ഥികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി സ്കൂൾ ബസുകൾ വാങ്ങാൻ ജി.എം.എൽ.പി.എസ് പെരിമ്പടാരി 20 ലക്ഷം രൂപയും, ജി.എം.എൽ.പി.എസ് കുമരംപുത്തൂർ 25 ലക്ഷം രൂപയും അനുവദിച്ചു. കൂടാതെ മണ്ഡലത്തിൽ കെ.എസ്.ആർ.ടി.സി ബസ് വാങ്ങുന്നതിനായി 34 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

date