Skip to main content

ലീഗൽ മെട്രോളജിയുടെ പുതിയ ഓഫീസ് കോലഞ്ചേരിയിൽ

വേങ്ങോല, കിഴക്കമ്പലം, കുന്നത്തുനാട് (പള്ളിക്കര), പട്ടിമറ്റം, മഴുവന്നൂർ, ഐക്കരനാട്, പൂതൃക്ക, വടവുകോട്-പുത്തൻകുരിശ്, തിരുവാണിയൂർ തുടങ്ങിയ പ്രദേശങ്ങളിലെ ഓട്ടോറിക്ഷാ തൊഴിലാളികളുടെയും വ്യാപാരികളുടെയും സൗകര്യം പരിഗണിച്ച് പെരുമ്പാവൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചുവരുന്ന പെരുമ്പാവൂർ ലീഗൽ മെട്രോളജി (സർക്കിൾ രണ്ട് ) ഇൻസ്പെക്ടർ ഓഫീസ് കോലഞ്ചേരി മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുന്നു.
ഓഫീസിന്റെ പ്രവർത്തനോദ്ഘാടനവും ഓട്ടോറിക്ഷാ ഫെയർ മീറ്റർ വെരിഫിക്കേഷൻ ക്യാമ്പിന്റെ ഫ്ലാഗ് ഓഫും 2026 നവംബർ 12ന് രാവിലെ 11.30-ന് കോലഞ്ചേരി മിനി സിവിൽ സ്റ്റേഷനിൽ നടക്കും. ഉദ്ഘാടനം വി.പി. സജീന്ദ്രൻ എം.എൽ.എ   നിർവഹിക്കും. ലീഗൽ മെട്രോളജി മധ്യമേഖലാ ജോയിന്റ് കൺട്രോളർ പി. ശ്രീനിവാസൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
ഓഫീസ് കോലഞ്ചേരി മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റുന്നതോടെ ഈ പ്രദേശങ്ങളിലെ ഓട്ടോറിക്ഷാ തൊഴിലാളികൾക്കും വ്യാപാരികൾക്കും കൂടുതൽ സൗകര്യപ്രദമായി സേവനങ്ങൾ ലഭ്യമാക്കാൻ കഴിയും. ഫെയർ മീറ്റർ വെരിഫിക്കേഷൻ നടപടികൾക്കായി ദൂരയാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യം ഇതോടെ ഒഴിവാകും.

date