Skip to main content
ഗൗരിയമ്മക്കും കുടുംബത്തിനും വേണ്ടി പേരക്കുട്ടി വാമിക മോൾ നറുക്കെടുക്കുന്നു

*ദുരന്തം തകര്‍ത്ത ജീവിതത്തിന് ഇനി സ്വന്തം വീടിന്റെ തണല്‍*

 

ടൗണ്‍ഷിപ്പിലെ സോണ്‍ അഞ്ചിലെ ജി ക്ലസ്റ്ററില്‍ 399-ാമത്തെ വീട് നറുക്കെടുപ്പിലൂടെ വാമികമോള്‍ എടുത്തതോടെ ഗൗരി അമ്മയുടെയും കുടുംബത്തിന്റെയും വീടെന്ന സ്വപ്നം കുഞ്ഞ് കൈകളില്‍ സുരക്ഷിതം. എസ്റ്റേറ്റ് തൊഴിലാളിയായി ജോലി ചെയ്ത് ഏറെ കഷ്ടപ്പെട്ട് ജീവിതം കെട്ടിപ്പടുത്ത ഗൗരിയമ്മയ്ക്ക് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ എല്ലാം നഷ്ടമായി. താമസിച്ചിരുന്ന ചൂരല്‍മല എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്‌സ് വാസയോഗ്യമല്ലാതായതോടെ കുടുംബത്തിന് കിടപ്പാടം നഷ്ടപ്പെട്ടു. ഇരുപത് വര്‍ഷത്തിലേറെയായി സ്വന്തമായി വീടില്ലാതെ എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന കുടുംബം ദുരന്തത്തിനുശേഷം താഴെ അരപ്പറ്റയില്‍ വാടകവീട്ടിലേക്ക് മാറുകയായിരുന്നു. ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ദുരന്തം തകര്‍ത്തെറിഞ്ഞ സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷ കൈവന്നിരിക്കുകയാണ്. ഗൗരിയമ്മയുടെയും കുടുംബത്തിന്റെയും സ്വന്തമായി വീടെന്ന ദീര്‍ഘകാല സ്വപ്നം യാഥാര്‍ഥ്യമാകുന്നു. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് സുരക്ഷിതമായൊരു വീട് ലഭിച്ച സന്തോഷത്തിലാണ് കുടുംബം.

date