Skip to main content

  ജില്ലാ സാക്ഷരതാമിഷന്‍ ദേശീയ വിദ്യാഭ്യാസ ദിനാചരണം സംഘടിപ്പിച്ചു

 

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുള്‍ കലാം ആസാദിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തുന്ന ദേശീയ വിദ്യാഭ്യാസദിനാചരണം ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്   ആര്‍ ലതാദേവി ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്ററി തുല്യത പഠനത്തിന് ശേഷം, 49-ാം വയസ്സില്‍ എല്‍ എല്‍ ബി പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ മുന്‍തുല്യത പഠിതാവ് പി റിഷിയെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് വി കെ പ്രശാന്ത അധ്യക്ഷനായി.  

 
 

date