Skip to main content

ജില്ലാതല വിവരാവകാശ സെമിനാര്‍ നാളെ (നവംബര്‍ 12)

സംസ്ഥാന വിവരവകാശ കമ്മീഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ  ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിക്കുന്ന വിവരാവകാശ സെമിനാര്‍ നാളെ (നവംബര്‍ 12) രാവിലെ 9.30 മുതല്‍ മലപ്പുറം കുന്നുമ്മല്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. സംസ്ഥാന വിവരവകാശ കമ്മീഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന്‍ സെമിനാറിന്റെ ഉദ്ഘാടനവും മുഖ്യ വിഷയാവതരണവും നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അധ്യക്ഷത വഹിക്കും. 'വിവരവകാശ നിയമം - 2005: അറിയേണ്ടതെല്ലാം' എന്ന വിഷയത്തില്‍  വിവരവകാശ കമ്മീഷന്‍ റിസോഴ്സ് പേഴ്സണ്‍ കെ. പ്രസാദ് ക്ലാസ് നയിക്കും. എ.ഡി.എം. പി.ഒ. സാദിഖ് സ്വാഗതവും മലപ്പുറം നഗരസഭ സെക്രട്ടറി കെ. സുധീര്‍ നന്ദിയും രേഖപ്പെടുത്തും.

date