ടെണ്ടർ ക്ഷണിച്ചു
എറണാകുളം ജനറൽ ആശുപത്രിയിലെ ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി (OMFS) വിഭാഗത്തിലേക്ക് ആവശ്യമായ 94 ഇനം നോൺ കൺസ്യൂമബിൾ ഉപകരണങ്ങൾ വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഇലക്ട്രോകാട്ടറി, സർജിക്കൽ മൈക്രോമോട്ടർ ഹാൻഡ്പീസ്, വിവിധതരം റിട്രാക്ടറുകൾ, ഫോഴ്സെല്ലുകൾ, എലിവേറ്ററുകൾ തുടങ്ങിയ ഉപകരണങ്ങളാണ് വാങ്ങുന്നത്. അംഗീകൃത രജിസ്ട്രേഷനും പ്രവൃത്തിപരിചയവുമുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നുമാണ് മുദ്രവെച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ഷോർട്ട് ടെണ്ടറുകൾ ക്ഷണിച്ചിരിക്കുന്നത്.
മൂന്ന് ലക്ഷം രൂപയാണ് അടങ്കൽ തുക. ടെണ്ടർ ഫോമിന്റെ വില ജി.എസ്.ടി. ഉൾപ്പെടെ 708 രൂപയാണ്. നിരതദ്രവ്യമായി 73,000 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സമർപ്പിക്കണം. ടെണ്ടർ ഫോമുകൾ നവംബർ 12 മുതൽ നവംബർ 21 വരെ രാവിലെ 11 മുതൽ വൈകിട്ട് 3.30 വരെ ലഭിക്കും. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയതി നവംബർ 23 വൈകിട്ട് 3.30 വരെയാണ്. അന്നേ ദിവസം വൈകിട്ട് നാലിന് ടെണ്ടറുകൾ തുറക്കും.
ടെണ്ടറുകൾ 'Tender for Non-Consumables in OMFS Department' എന്ന് രേഖപ്പെടുത്തിയ മുദ്രവെച്ച കവറിൽ നിരതദ്രവ്യ നിക്ഷേപത്തിനുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം സൂപ്രണ്ട്, ജനറൽ ആശുപത്രി, എറണാകുളം എന്ന വിലാസത്തിൽ സമർപ്പിക്കണം. നിശ്ചിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന ടെണ്ടറുകൾ സ്വീകരിക്കുന്നതല്ല.
- Log in to post comments