പോസ്റ്റ് ഓഫീസ് ആര്‍.ഡി: നിക്ഷേപകര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം
പോസ്റ്റ് ഓഫീസ് ആര്‍.ഡി സുരക്ഷിതമായ ഒരു ലഘുസമ്പാദ്യ പദ്ധതിയായതിനാല്‍ നിക്ഷേപകരുടെ സാമ്പത്തിക സുരക്ഷിതത്വം മുന്‍നിര്‍ത്തി അക്കൗണ്ട് ഉടമകള്‍ കൃത്യമായ ശ്രദ്ധ പുലര്‍ത്തണമെന്ന് തൃശ്ശൂര്‍ ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അംഗീകൃത ഏജന്റുമാര്‍ മുഖേനയോ നിക്ഷേപകര്‍ക്ക് നേരിട്ടോ പോസ്റ്റ് ഓഫീസ് നിക്ഷേപം നടത്താവുന്നതാണ്. ഏജന്റിന്റെ കൈവശം തുക ഏല്‍പ്പിക്കുമ്പോള്‍ തുക നല്‍കിയ ഉടന്‍ തന്നെ ഇന്‍വെസ്റ്റേഴ്‌സ് കാര്‍ഡില്‍ ഏജന്റിന്റെ കൈയൊപ്പ് വാങ്ങേണ്ടതാണ്. നിക്ഷേപകന്‍ നല്‍കിയ തുക പോസ്റ്റ് ഓഫീസില്‍ ഒടുക്കിയതിനുള്ള ആധികാരികമായ രേഖ പോസ്റ്റ്മാസ്റ്റര്‍ ഒപ്പിട്ട് സീല്‍ വെച്ച് നല്‍കുന്ന പാസ്ബുക്ക് മാത്രമാണ്. അതുകൊണ്ട് എല്ലാ മാസവും തുക നല്‍കുന്നതിന് മുന്‍പ് പാസ്ബുക്കില്‍ യഥാസമയം രേഖപ്പെടുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന് നിക്ഷേപകര്‍ പരിശോധിച്ച് ബോധ്യപ്പെടേണ്ടതാണെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.
- Log in to post comments