നെഞ്ചുരോഗാശുപത്രിയിൽ കാർഡ് ബോർഡ് ചട്ടകൾ നീക്കം ചെയ്യാൻ ക്വട്ടേഷൻ ക്ഷണിച്ചു*
മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിലെ ടെറസ്സിന് മുകളിൽ കൂട്ടിയിട്ടിരിക്കുന്ന കാർഡ് ബോർഡ് ചട്ടകൾ അടുത്ത ഒരു വർഷത്തേക്ക് നീക്കം ചെയ്യുന്നതിനായി യോഗ്യരായ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും റണ്ണിംഗ് ക്വട്ടേഷനുകൾ ക്ഷണിച്ചു. സർക്കാർ അംഗീകൃത സ്ഥാപനങ്ങൾക്ക് മുൻഗണന ഉണ്ടായിരിക്കും. കാർഡ് ബോർഡ് ചട്ടകളുടെ ഒരു കിലോഗ്രാമിന്റെ നിരക്ക് (നികുതി ഉൾപ്പെടെ) അപേക്ഷയിൽ രേഖപ്പെടുത്തണം. മൊത്തം ക്വട്ടേഷൻ തുകയുടെ ഒരു ശതമാനം നിരതദ്രവ്യമായി 'സൂപ്രണ്ട്, ഗവ. മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രി, തൃശ്ശൂർ' എന്ന പേരിൽ ഡിമാൻഡ് ഡ്രാഫ്റ്റായി സമർപ്പിക്കേണ്ടതാണ്. ക്വട്ടേഷനൊപ്പം ആധാർ കാർഡിന്റെയോ മറ്റ് തിരിച്ചറിയൽ രേഖകളുടെയോ പകർപ്പ് ഉൾപ്പെടുത്തണം. ക്വട്ടേഷനുകൾ 2026 ഡിസംബർ 14-ന് ഉച്ചയ്ക്ക് ഒന്നിനകം സമർപ്പിക്കണം. പ്രവൃത്തി സമയങ്ങളിൽ (രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ) ആശുപത്രിയിലെത്തി വസ്തുവകകൾ നേരിട്ട് കണ്ട് പരിശോധിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രി സൂപ്രണ്ട് ഓഫീസുമായി പ്രവൃത്തി ദിവസങ്ങളിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0487-2200610.
- Log in to post comments