Post Category
സാഹിത്യോത്സവം: മത്സരങ്ങൾ സംഘടിപ്പിക്കും
2027 ജനുവരി ഏഴ് മുതൽ 13 വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര സാഹിത്യോത്സവം, 2027 (അഞ്ചാം പതിപ്പ്) ന്റെ ഭാഗമായി സ്കൂൾ, കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി പുസ്തകാസ്വാദനം, പദ്യപാരായണം, ഒരു കഥ പറയാം, എന്റെ ലൈബ്രറി, റീൽസ് എന്നീ ഓൺലൈൻ (വീഡിയോ) മത്സരങ്ങൾ സംഘടിപ്പിക്കും. വിജയികൾക്ക് ക്യാഷ് അവാർഡും പുസ്തക കൂപ്പണുകളും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. രജിസ്ട്രേഷൻ, നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾക്ക് klilf.niyamasabha.org സന്ദർശിക്കുക.
പി.എൻ.എക്സ്. 4922/2026
date
- Log in to post comments