Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റ് കോഴിക്കോട്/വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 2022 ജനുവരി ഒന്നിനോ അതിനുശേഷമോ ആദ്യ രജിസ്ട്രേഷൻ നടത്തിയ, എ.സി. സൗകര്യവും ടാക്‌സി പെർമിറ്റുമുള്ള 1400 സി.സി.ക്ക് മുകളിൽ എൻജിൻ ശേഷിയുള്ള ഏഴ് സീറ്റർ വാഹനമാണ് ആവശ്യം.

ക്വട്ടേഷനുകൾ നേരിട്ടോ തപാലായോ അയക്കാം. കവറിനു പുറത്ത് 'ക്വട്ടേഷൻ ഫോർ ഹയറിംഗ് വെഹിക്കിൾ' എന്നെഴുതി ക്വട്ടേഷൻ നമ്പറും സമർപ്പിക്കുന്നയാളുടെ മൊബൈൽ നമ്പറും വിലാസവും രേഖപ്പെടുത്തണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 27 വൈകീട്ട് മൂന്നിന്.

വിലാസം: എക്സിക്യൂട്ടീവ് എൻജിനീയർ, കേരള റോഡ് ഫണ്ട് ബോർഡ്, പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷൻ, 69/1122, 'മരുതി', ബിലാത്തിക്കുളം റോഡ്, എരഞ്ഞിപ്പാലം പി.ഒ., കോഴിക്കോട് – 673006. ഫോൺ: 0495 2992620, 9447750108, 9539552429.

date