Post Category
സിവിൽ എഞ്ചിനീയർ: താത്ക്കാലിക ഒഴിവ്
കോഴിക്കോട് ജില്ലയിലെ ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഈഴവ/ തിയ്യ/ ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത സിവിൽ എഞ്ചിനീയർ തസ്തികയിൽ താത്കാലിക ഒഴിവ്. സിവിൽ എഞ്ചിനീയറിംഗ് വിഷയത്തിൽ ബിരുദവും ബന്ധപ്പെട്ട മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ നവംബർ 28 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള NOC ഹാജരാക്കണം.
പി.എൻ.എക്സ്. 4926/2026
date
- Log in to post comments