Post Category
നിര്‍മലം പുതുയുഗ ശുചിത്വ കേരളം പദ്ധതി യോഗം ഇന്ന്
നിര്‍മ്മലം പുതുയുഗ ശുചിത്വ കാന്പയിനിന്റെ ജില്ലാതല ഏകോപനസമിതി യോഗവും പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗവും ഇന്ന്(നവംബര്‍ 27) രാവിലെ 11ന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേരും. നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ജലവിഭവ-ഭവനനിര്‍മാണ വകുപ്പ് മന്ത്രി മോന്‍സ് ജോസഫും പങ്കെടുക്കും.
സംസ്ഥാനത്തെ സന്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കുന്നതിനും മാലിന്യ സംസ്കരണത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് നിര്‍മ്മലം പുതുയുഗ ശുചിത്വ കേരളം.
date
- Log in to post comments