Post Category
ടെണ്ടര്‍ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ കുറ്റിപ്പുറം ഐ.സി.ഡി.എസ് ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. 5 സീറ്റര്‍ സെഡാന് മോഡല്‍ വാഹനം ഒരു വര്‍ഷത്തേക്കാണ് കരാറടിസ്ഥാനത്തില്‍ ആവശ്യമുള്ളത്. പ്രതിമാസം 1500 കിലോമീറ്ററിന്് (വണ്ടി വാടക, ഡ്രൈവറുടെ ശമ്പളം, മെയിന്റനന്‍സ് ഉള്‍പ്പടെ ) 35,000 രൂപ നിരക്കിലാണ് തുക അനുവദിക്കുക. താല്പര്യമുള്ളവര് ശിശു വികസന പദ്ധതി ഓഫീസര്‍, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട് കുറ്റിപ്പുറം കാവുമ്പുറം, തൊഴുവാനൂര്‍ പി.ഒ എന്ന വിലാസത്തില്‍ ഡിസംബര്‍ 10 ന് വൈകീട്ട് 3 നകം ടെണ്ടര്‍ സമര്‍പ്പിക്കണം. ടെന്‍ഡര്‍ ഫോമുകള്‍ ലഭിക്കുന്ന അവസാന തീയതി ഡിസംബര്‍ 10 ദിവസം ഉച്ചയ്ക്ക് 2 വരെ. ഫോണ്‍ 04942646347
date
- Log in to post comments