Skip to main content

*സ്നേഹക്കൂട്ട് 2026 വയോജന സംഗമം സംഘടിപ്പിച്ചു*

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 'സ്നേഹക്കൂട്ട് 2026' വയോജന സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് പുല്ലുമാരിയിൽ അധ്യക്ഷനായ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അസ്മ ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ സബ് ഇൻസ്‌പെക്ടർ ടി. ഫിനാഷ് അഹമ്മദ്‌ മുഖ്യാതിഥിയായി. പഞ്ചായത്ത് പരിധിയിലെ എല്ലാ വാർഡുകളിൽ നിന്നുമായി 230 ഓളം വയോജനങ്ങൾ സംഗമത്തിൽ പങ്കെടുത്തു. വയോജനങ്ങളുടെ സംരക്ഷണം, അവകാശങ്ങൾ, വാർദ്ധക്യകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് അവബോധം നൽകുന്നതിനായി സൈക്കോളജിസ്റ്റ് അനില വി. എബ്രഹാം ബോധവത്കരണ ക്ലാസെടുത്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹാരിസ് കണ്ടിയാൻ, വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാജിത നൗഷാദ്, പഞ്ചായത്ത് സെക്രട്ടറി പി.എം രാകേഷ്, വാർഡ് അംഗങ്ങളായ പി.സി മമ്മൂട്ടി, ശ്രീജിത്ത്, എം.പി ജോണി, സുഹറ പാലോളി, രമ്യ പ്രദോഷ്, മുഹമ്മദ് പോള, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date