Skip to main content

ക്ലിനിക്കൽ ലാബ് പ്രവർത്തനം തുടങ്ങി

മംഗലപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പുതുതായി ആരംഭിച്ച ക്ലിനിക്കൽ ലാബിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു നിർവഹിച്ചു. 2018-19 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് ലാബിന്റെ നിർമാണം. പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്‌ക്കെത്തുന്നവർക്ക് ജീവിതശൈലി രോഗ പരിശോധനയടക്കമുള്ളവ കുറഞ്ഞ നിരക്കിൽ നടത്താനാകുമെന്നും കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ക്രമേണ ഏർപ്പെടുത്തുമെന്നും പ്രസിഡന്റ് അറിയിച്ചു.
മംഗലപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ഇടവിളാകം അധ്യക്ഷത വഹിച്ചു.  മെഡിക്കൽ ഓഫീസർ മിനി, ഹെൽത്ത് ഇൻസ്‌പെക്ടർ വികാസ്, വിവിധ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
(പി.ആർ.പി. 105/2019)

 

date