ഗ്രീവന്‍സസ് കമ്മിറ്റി സെനറ്റ് പ്രതിനിധികളുടെ തെരഞ്ഞെടുപ്പ്
കേരള ആരോഗ്യ ശാസ്ത്രസര്വ്വകലാശാലാ ഗ്രീവന്‍സസ് കമ്മിറ്റിയിലേക്ക് സെനറ്റ് അംഗങ്ങളില്‍ നിന്നും രണ്ടു സെനറ്റ് പ്രതിനിധികളെ, സെനറ്റ് അംഗങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2019 ഫെബ്രുവരി അഞ്ചിന് സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച സമ്മതിദായകപ്പട്ടികയില്‍ ഉള്‍പ്പെട്ട സെനറ്റ് അംഗങ്ങള്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാം.
നോമിനേഷന് സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം ഫെബ്രുവരി 22 ന് മൂന്നു മണി. 2019 മാര്‍ച്ച് പതിനാലിന് ഉച്ചക്ക് പന്ത്രണ്ടു മണി മുതല്‍ ഒരു മണി വരെയുള്ള സമയത്തു സര്‍വ്വകലാശാലാ സെനറ്റ് ഹാളില്‍ വെച്ചാണ് തെരഞ്ഞെടുപ്പ്. വിശദ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാലാ വെബ് സൈറ്റ് 'ംംം.സൗവ.െമര.ശി' സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കു തൃശൂര്‍, മുളംകുന്നത്തുകാവിലുള്ള കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലാ രജിസ്ട്രാര്‍ &റിട്ടേര്‍ണിംഗ് ഓഫീസറുടെ ഓഫീസുമായി ബന്ധപ്പെടുക.
- Log in to post comments