Skip to main content

വനിതാ പോളിടെക്നിക്കില്‍ അക്കാദമിക് ബ്ലോക്ക്,  പ്രൊഡക്ഷന്‍ ആന്റ് ട്രെയിനിങ്ങ് സെന്റര്‍ ഉദ്ഘാടനം  18  ന്

കോഴിക്കോട് വനിതാ പോളിടെക്നിക്ക് കോളേജില്‍ പുതുതായി നിര്‍മിച്ച അക്കാദമിക് ബ്ലോക്കിന്റെയും, പ്രൊഡക്ഷന്‍ ആന്റ് ട്രെയിനിങ്ങ് സെന്ററിന്റെയും ഉദ്ഘാടനം  ഫെബ്രുവരി 18  ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിക്കും. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം എം. കെ രാഘവന്‍ എം.പിയും നിര്‍വ്വഹിക്കും. എ പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.  മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍,  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി.എം സുരേഷ് ബാബു, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ കെ.എന്‍ ശശികുമാര്‍, കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി എസ് ഷീബ, കെ.ജി.പി.ടി.സി പ്രിന്‍സിപ്പാള്‍ കെ.പി രാജീവന്‍, കോഴിക്കോട് ടെക്നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് കെ.കെ രാജേഷ്, പി.ടി.എ വൈസ് പ്രസിഡന്റ് പി.വി ജബ്ബാര്‍, ഗവ. വനിതാ പോളിടെക്നിക്ക് മുന്‍ പ്രിന്‍സിപ്പാള്‍ കെ.എം. ഇമ്പിച്ച, ഗവ. വനിതാ പോളിടെക്നിക്ക്  പ്രിന്‍സിപ്പാള്‍ പി ബീന എന്നിവര്‍ പങ്കെടുക്കും.

date