Skip to main content

മാലിന്യത്തില്‍ നിന്നുംവൈദ്യുതി, നാലുകോടിരൂപയുടെ പദ്ധതിക്ക് പെരിന്തല്‍മണ്ണയില്‍തുടക്കം.

സര്‍ക്കാറിന്റെ ആയിരം ദിന പരിപാടിയോടനുബന്ധിച്ച്  പെരിന്തല്‍മണ്ണ നഗരസഭയില്‍ നാലുകോടിരൂപയുടെ ഖരമാലിന്യം പ്ലാന്റ് നവീകരണപദ്ധതി ആരംഭിക്കുന്നു. നഗരസഭയുടെ രജതജൂബിലി പദ്ധതിയുടെ ഭാഗമായിതയ്യാറാക്കിയ ഡി.പി.ആര്‍ പ്രകാരംജൈവമാലിന്യ സംസ്‌കരണ പ്ലാന്റ് നവീകരണത്തിന്റെഒന്നാംഘട്ടംഓഗസ്റ്റിലും,അജൈവ മാലിന്യ സംസ്‌കരണശേഖരണ പ്രവര്‍ത്തന ങ്ങള്‍ക്കുള്ള എം.ആര്‍.എഫ് സെന്ററിന്റെ പ്രവര്‍ത്തനത്തിന്റെ രണ്ടാംഘട്ടം ഡിസംബറിലും ഒരു കോടിരൂപ ചെലവില്‍ നഗരസഭ പൂര്‍ത്തീകരിച്ചു. പ്ലാന്റ് നടത്തിപ്പ് ഏജന്‍സിയായ ജീവനം സൊല്യൂഷനും ഒരു കോടി രൂപയുടെ സംസ്‌കരണം ഉപകരണങ്ങള്‍ സ്ഥാപിച്ചു.  
പദ്ധതിയില്‍ ഏറ്റവും ശ്രദ്ധേയമായത് ജൈവമാലിന്യം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ബയോ ശക്തിയും ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന  സംസ്ഥാനത്തെ പൈലറ്റ് പദ്ധതിയായ ബയോഊര്‍ജ്ജ പദ്ധതിയുമാണ.്   ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശുചിത്വമിഷന്‍ അംഗീകൃത ഏജന്‍സിയായ ജി.പി.എസ് റിന്യൂവബിള്‍ എന്ന കമ്പനിയാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. പ്രതിദിനം രണ്ട് ടണ്‍ മാലിന്യം ഉപയോഗിച്ച് 300 യൂനിറ്റ്‌വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതാണ് പ്ലാന്റ്. പ്ലാന്റ് സ്ഥാപിച്ച് അഞ്ചുവര്‍ഷംഓപ്പറേഷനും മെയിന്റനന്‍സും ഇതേ കമ്പനിതന്നെ ഏറ്റെടുക്കും. പ്രതിവര്‍ഷം മെയിന്റനന്‍സിന് ഫീസും നിശ്ചയിക്കും. 67 ലക്ഷംരൂപ ചെലവു വരുന്ന പദ്ധതി ആറുമാസത്തിനകം നിര്‍മ്മാണം പൂര്‍ത്തീകരിക്കും.
പദ്ധതിയുടെ വിജയകരമായ നടത്തിപ്പ് ഉറപ്പാക്കുന്ന പക്ഷം മറ്റു നഗര സഭയിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇതിനുപുറമേ പ്ലാന്റില്‍ പുതിയതരം വിന്‍ഡ്രോ, വെര്‍മികംപോസ്റ്റ് സ്ഥാപിക്കല്‍, സമ്പൂര്‍ണ ഇലക്ട്രിഫിക്കേഷന്‍, തൊഴിലാളി വിശ്രമ കേന്ദ്രം, ടോയ്‌ലറ്റ് ബ്ലോക്ക്, സര്‍വീസ് സ്റ്റേഷന്‍, ജനറേറ്റര്‍ ,ഗ്രീന്‍ ബെല്‍റ്റ്, ഗാര്‍ഡനിങ്, റോഡുകള്‍,സ്ട്രീറ്റ്‌ലൈറ്റ്, ഗെയ്റ്റ്തുടങ്ങിയ സമ്പൂര്‍ണമായി സൗന്ദര്യംവല്‍ക്കരിച്ച് പാര്‍ക്ക് ആക്കിമാറ്റാന്‍ രണ്ടുകോടിരൂപയും,റീ സൈക്കിംഗ്, റിപ്പയര്‍ - സ്വാപ്പ്‌ഷോപ്പ് എന്നിവയ്ക്കായി 32 ലക്ഷംരൂപയും, എം.ആര്‍.എഫ് സെന്റര്‍ പൂര്‍ത്തീകരണത്തിന് 19 ലക്ഷം രൂപയും, വാര്‍ഡ്തലശുചിത്വ പ്രവര്‍ത്തനത്തിന് 45 ലക്ഷംരൂപയും, പ്രചാരണ ബോധവല്‍ക്കരണ പരിപാടിക്ക് 12 ലക്ഷം രൂപയുമടക്കംനാലു കോടിരൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്.
പദ്ധതിയുടെ ശിലാസ്ഥാപനം ഫെബ്രുവരി 18ന് രാവിലെ 11. 30 നഗരസഭാ അങ്കണത്തില്‍ വൈദ്യുതി വകുപ്പ്മന്ത്രി എം.എംമണി  നിര്‍വഹിക്കും. ഇതോടൊപ്പംജീവനം പദ്ധതിയില്‍ സമ്പൂര്‍ണ്ണ ശുചിത്വ വാര്‍ഡുകളായിമാറിയ 6 ,7, 10 ,11, 12 ,19 ,25, 27, 31 ,32 ,34 എന്നീ 11 വാര്‍ഡുകള്‍ സീറോവേസ്റ്റ് വാര്‍ഡായുള്ള പ്രഖ്യാപനവുംചടങ്ങില്‍ മന്ത്രി നിര്‍വഹിക്കും. എം.എല്‍.എമഞ്ഞളാംകുഴിഅലി അധ്യക്ഷനായചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് സലീം ആമുഖ പ്രഭാഷണം നടത്തും. ബയോശക്തിയുടെ ബിസിനസ് ഡയറക്ടര്‍ രാജേഷ് അയ്യപ്പശൂര്‍ പദ്ധതിയുടെ പവര്‍ പോയിന്റ് പ്രസന്റേഷന്‍ ചടങ്ങില്‍ നിര്‍വഹിക്കും.

 

date