കോട്ടയ്ക്കല്‍ ചങ്കുവെട്ടിയില്‍ മൊബൈല്‍ ടോയ്ലറ്റ് സ്ഥാപിക്കുന്നതിന് അംഗീകാരം
കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ മൊബൈല്‍ ടോയ്ലറ്റ് നിര്‍മിക്കുന്നതിന് ജില്ലാ നൂതന പദ്ധതി കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചു. 30 ലക്ഷംരൂപയാണ് പദ്ധതിക്കായി കോട്ടയ്ക്കല്‍ നഗരസഭ വകയിരുത്തിയിട്ടുള്ളത്. ദിനം പ്രതിആയിരങ്ങള്വന്നുപോകുന്ന ചങ്കുവെട്ടി ജങ്ഷനില്‍ ശുചിമുറികളില്ലാത്തത് സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. സമീപത്തെ ഹോട്ടലുകളയാണ്യാത്രക്കാര് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ആശ്രയിച്ചിരുന്നത്. ടോയ്ലറ്റ് കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമില്ല എന്നതായിരുന്നു നഗരസഭ നേരിട്ട പ്രശ്നം. ഇതോടെയാണ് മൊബൈല്‍ ടോയ്ലറ്റ് സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. ജങ്ഷനില്‍ സജ്ജീകരിക്കുന്ന ടോയ്ലറ്റില് നിന്നുള്ള മാലിന്യം സംസ്കരിക്കുന്നതിന് അല്‍മാസ് ഹോസ്പിറ്റല്‍, എച്ച്.എം.എസ്ഹോസ്പിറ്റല്, മിംസ്, ആര്യവൈദ്യശാല തുടങ്ങിയ സ്ഥാപനങ്ങള്‍ നഗരസഭയ്ക്ക് സമ്മതം നല്‍കിയിട്ടുണ്ട്. ഓരോ ദിവസവും ഇടവിട്ട് ഈ സ്ഥാപനങ്ങള്‍ മാലിന്യം ശേഖരിച്ച് അവരുടെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റി്ല്‍ സംസ്കരിക്കും.
കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ എം അബ്ദുള്‍സലാം അധ്യക്ഷത വഹിച്ചു. കോട്ടയ്ക്കല്‍ നഗരസഭാ ചെയര്മാന് കെ.കെ നാസര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ വി. ജഗല് കുമാര്‍, ഡി.പി.സി അംഗം ഇ.എന്‍ മോഹന്‍ദാസ്, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments