കുടിവെള്ളത്തിനും കാര്‍ഷികമേഖലക്കും മുന്‍ഗണന നല്കികൊണ്ടോട്ടിബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്
കുടി വെള്ളത്തിനും കാര്‍ഷിക മേഖലക്കും മുന്‍ഗണന നല്കി 2019 - 20 വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ മണ്ണറോട്ട് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ. അബ്ദുല്‍കരീം ബഡ്ജറ്റ് അവതരിപ്പിച്ചു. ആകെ 93713900 രൂപ വരവും 91350169 രൂപ ചെലവും ഉള്‍പ്പെടുത്തി 2363731 രൂപയുടെ മിച്ച ബഡ്ജറ്റാണ്അവതരിപ്പിച്ചത്. സേവന മേഖലയില്‍ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിന് 17379000 രൂപയും കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിനും ജലസേചന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് 12000000 രൂപയും വകയിരുത്തിയിട്ടുണ്ട്. ജൈവകൃഷി പ്രോത്സാഹനവും കാര്‍ഷിക മേഖലയില്‍ ലക്ഷ്യമിടുന്നു. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും 62,00,000 രൂപ നീക്കിവെച്ചിരിക്കുന്നു. ബ്ലോക്ക് പരിധിയിലെ മുഴുവന്‍ അംഗന്‍വാടികള്‍ക്കും കെട്ടിടം നിര്‍മ്മിക്കുന്നതിന് പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും വിട്ടുകിട്ടിയ സ്ഥാപനങ്ങളില്‍ നിന്നും നല്കുന്ന സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ആധുനിക സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാനും ആവശ്യമായ ഫണ്ട് ഉള്‍പ്പടുത്തിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷെറീന ഹസീബ്, ബ്ലോക്ക് സ്ഥിരസമിതി ചെയര്‍പേഴ്സണ്‍മാരായ കെ.വി സബീറ, കെ.പിഅമീര്, കെ. ശറഫുന്നിസ, മെമ്പര്‍മാരായ കെ.അപ്പുട്ടി, എം.പി മുഹമ്മദ്, തങ്ക, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വിമല പാറകണ്ടത്തില്‍, സറീന അസീസ്, കെ.എം.ജമീല, സി.രാജേഷ്, ഷൈജിനി ഉണ്ണി, സെക്രട്ടറികെ ഫദീല, ജോയിന്റ് ബി ഡി ഒ എന്‍. സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
- Log in to post comments