Skip to main content

ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ വികസന പദ്ധതികള്‍ക്ക് തുടക്കം

ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. 3.5 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ഒ.പി. ബ്ലോക്ക്, 2.5 കോടി രൂപയുടെ ഡയാലിസിസ് യൂണിറ്റ്, ഖരമാലിന്യ സംസ്‌കരണ പ്ലാന്റ്, പുതിയ വനിതാ കാന്റീന്‍, ഷീ ടോയ്ലറ്റ്, സായി ഗ്രാമം സൗജന്യമായി സജ്ജമാക്കിയ ഡയാലിസിസ് യൂണിറ്റ് എന്നിവയുടെ നിര്‍മ്മാണോദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.  ബി. സത്യന്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനവും നടന്നു.

അഡ്വ. ബി. സത്യന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ. സമ്പത്ത് എം.പി, നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ്, സായി ഗ്രാമം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 218/2019)

 

date