Skip to main content

ലിറ്റില്‍ കൈറ്റ്‌സ്' ജില്ലാ ക്യാമ്പിന് തുടക്കം

 

 

നൂതന സാങ്കേതിക സംവിധാനങ്ങളായ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐ.ഒ.ടി.) 3 ഡി ക്യാരക്ടര്‍ മോഡലിങ്ങ് തുടങ്ങിയവ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന ദ്വിദിന ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ സഹവാസ ക്യാമ്പിന് തുടക്കമായി.  കഴിഞ്ഞ ഡിസംബര്‍ അവധിക്കാലത്ത് നടത്തിയ സബ് ജില്ലാ ക്യാമ്പുകളില്‍ പങ്കെടുത്ത 279 പേരില്‍ നിന്നും തിരഞ്ഞെടുത്ത 50 പേരാണ് തൊടുപുഴ മുതലക്കോടം സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂളില്‍  നടക്കുന്ന കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തില്‍ നടപ്പാക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നത്.

ക്യാമ്പ് കൈറ്റ് വൈസ് ചെയര്‍മാന്‍ ആന്റ്  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു.  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ലക്ഷ്യമിടുന്ന ഓരോ കുട്ടിക്കും അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കാന്‍ സാങ്കേതികവിദ്യയിലൂടെ വ്യക്തിഗത പഠന രീതി ആവിഷ്‌കരിക്കും.  ക്യാമ്പിന്റെ തുടര്‍ച്ചയായി ഒരുലക്ഷത്തിലധികം വരുന്ന ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ക്കും ഈ മേഖലകള്‍ പരിചയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടണ്‍ി തൊടുപുഴ വിദ്യാഭ്യാസ ജില്ല ഉപഡയറക്ടര്‍ ജെ. ഹരികുമാര്‍, തൊടുപുഴ ഉപജില്ലാ ഓഫീസര്‍ വിനോദ്കുമാര്‍ കെ. കെ. എന്നിവര്‍ ലിറ്റില്‍ കൈറ്റ്‌സ് ക്യാമ്പ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഇന്ന് (17.2.19)ക്യാമ്പ്  സമാപിക്കും. 

date