ആരോഗ്യസന്ദേശയാത്ര സമാപിച്ചു
ജില്ലയില്‍ പകര്‍ച്ച വ്യാധികളുംഅതുമൂലമുള്ളമരണങ്ങളുംതടയുക എന്ന ലക്ഷ്യത്തോടെ ജനങ്ങളെ ബോധവല്‍ക്കരിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാനും ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പും നാഷനല്‍ ഹെല്ത്ത്മിഷനും നാഷനല്‍ വെക്ടര്ബോണ് ഡിസീസ്കണ്‍ട്രോള്‍ പ്രോഗ്രാമുംസംയുക്തമായിപ്രതിദിനം പ്രതിരോധം എന്ന മുദ്രാവാക്യംഉയര്ത്തിപ്പിടിച്ച്സംഘടിപ്പിച്ച ആരോഗ്യസന്ദേശയാത്ര സമാപിച്ചു. ചുങ്കത്തറ പഞ്ചായത്തിലെ കുറുമ്പലങ്ങോട് എരുമമുണ്ട സിസ്റ്റര്‍ ലിനി നഗറില്‍ നടന്ന സമാപന സമ്മേളനം പി.വി.അന്‍വര്‍ എം.എല്എഉദ്ഘാടനം ചെയ്തു.
ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ട.ിപി ഉസ്മാന് അധ്യക്ഷതവഹിച്ചു. പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കരുണാകരന്‍പിള്ള, ജില്ലാ പഞ്ചായത്ത്അംഗംഷേര്ളിവര്ഗീസ്, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത്സ്ഥിരസമിതി ചെയര്മാന് കെ.ടി.കുഞ്ഞാന്, ഗ്രാമപഞ്ചായത്ത്വൈസ് പ്രസിഡന്റ്അത്തിമണ്ണില്സുമയ്യ, ജാഥാ ക്യാപ്റ്റനും ആരോഗ്യവകുപ്പ്ടെക്നിക്കല് അസിസ്റ്റന്റുമായ യു.കെ. കൃഷ്ണന്, ബ്ലോക്ക്മെഡിക്കല്ഓഫീസര്ഡോ.അബ്ദുല്‍ജലീല്‍, മെഡിക്കല്ഓഫീസര് ഡോ.റഹ്മാന്, ഹെല്ത്ത്സൂപ്പര്വൈസര് ശബരീഷന്‍ തുടങ്ങിയവര്‍സംസാരിച്ചു. ഫെബ്രുവരി 20 ന് കാലിക്കറ്റ്യൂനിവേഴ്സിറ്റിയില് നിന്നാരംഭിച്ച ജാഥ 15 ആരോഗ്യബ്ലോക്കുകളില്‍ പര്യടനം നടത്തിയാണ് ചുങ്കത്തറയില്‍ സമാപിച്ചത്. ആരോഗ്യവകുപ്പ്ജീവനക്കാര്അഭിനയിച്ച ' ഉണരൂ'എന്ന ആരോഗ്യബോധവല്ക്കരണസന്ദേശ നാടകം, ഫ്ളാഷ്മോബ്എന്നിവഅവതരിപ്പിച്ചു. ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശ, കുടുംബശ്രീ പ്രവര്‍ത്തകര്‍എന്നിവര്‍ പങ്കെടുത്തു.
- Log in to post comments