വിലക്കുറവില്‍ വൃക്ഷത്തൈകള്‍ വാങ്ങാം
തേക്ക് , ഈട്ടി, ചന്ദനം, രക്തചന്ദനം തുടങ്ങിയവയുടെ തൈകള്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ അവസരമൊരുക്കുകയാണ് വനം വകുപ്പ്. സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്ന വനംവകുപ്പിന്റെ സ്റ്റാളിലാണ് വൃക്ഷതൈകള്‍ വില്‍പ്പനയ്ക്കുള്ളത്. 45 രൂപമുതലാണ് വില ആരംഭിക്കുന്നത്. വനത്തില്‍ നിന്നും നേരിട്ട് ശേഖരിച്ച ശുദ്ധമായ ചെറുതേന്‍, മറയൂര്‍ ശര്‍ക്കര, കറി മഞ്ഞള്‍, പുല്‍തൈലം, കറുവപ്പട്ട, രാമച്ചം, കുരുമുളക്, കുന്തിരിക്കം, ദന്തപ്പാലഎണ്ണ തുടങ്ങിയവയും സ്റ്റാളില്‍ നിന്നും മിതമായ നിരക്കില്‍ ലഭിക്കുന്നു.
ഫോറസ്റ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സ്റ്റാളിലെ ചിത്ര പ്രദര്‍ശനം കാണാനും തിരക്കാണ്. വനം വകുപ്പിന്റെ നേട്ടങ്ങളും, പദ്ധതികളും സേവനങ്ങളുമെല്ലാം വിശദമാക്കുന്ന പ്രദര്‍ശനവും സ്റ്റാളിലുണ്ട്. വന ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന വനശ്രീ പദ്ധതി, ഗൃഹ നിര്‍മാണത്തിന് ചുരുങ്ങിയ വിലക്ക് ആറ്റുമണല്‍ ലഭ്യമാക്കുന്ന പദ്ധതി എന്നിവയെകുറിച്ചു കൂടുതല്‍ അറിയാനും വനം വന്യജീവി സംരക്ഷണ നിയമങ്ങള്‍ പഠിക്കാനും ഇവിടെ അവസരമുണ്ട്.
(പി.ആര്.പി. 307/2019)
- Log in to post comments