Post Category
ദ്വിവത്സര ചുമര്‍ചിത്ര കോഴ്‌സ്
സാംസ്‌കാരിക വകുപ്പിനു കീഴില്‍ ആറന്മുളയല്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ ദ്വിവത്സര ചുമര്‍ചിത്ര ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നു. എസ്.എസ്.എല്‍.സിയോ വാസ്തുവിദ്യാ ഗുരുകുലത്തില്‍ നിന്നും ലഭിച്ച ഒരുവര്‍ഷത്തെ മ്യൂറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് വിജയിച്ചവരോ ആകണം അപേക്ഷകര്‍. പ്രായപരിധിയില്ല. വ്യവസ്ഥകള്‍ക്കു വിധേയമായി പഠിതാക്കള്‍ക്ക് പ്രതിമാസം 3,000 രൂപ സ്റ്റൈപെന്റ് ലഭിക്കും. അപേക്ഷഫോറം വാസ്തുവിദ്യാ ഗുരുകുലത്തിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും. 200 രൂപയുടെ മണി ഓര്‍ഡറായോ പോസ്റ്റല്‍ ഓര്‍ഡര്‍ മുഖാന്തിരമോ ഓഫീസില്‍ നിന്നും നേരിട്ടോ അപേക്ഷാ ഫോറം വാങ്ങാം. അവസാന തീയതി മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇമെയില്‍ - vasthuvidyagurukulam.com, ഫോണ്‍- 0468 2319740, 9847053293.
(പി.ആര്‍.പി. 309/2019)
date
- Log in to post comments