Skip to main content

മണലിപുഴ പുനരുദ്ധാരണം  ഉദ്‌ഘാടനം ഇന്ന്‌

ജലരക്ഷ ജീവരക്ഷ പദ്ധതിയുടെ ഭാഗമായി മണലിപ്പുഴ പുന:രുദ്ധാരണ ഉദ്‌ഘാടനം ഇന്ന്‌ (മാര്‍ച്ച്‌ 6) രാവിലെ 9 ന്‌ പീച്ചി ഡാം പരിസരത്ത്‌ അഡ്വ. കെ രാജന്‍ എംഎല്‍എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസ്‌ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ എന്‍ കെ ഉദയപ്രകാശ്‌ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്‌ടര്‍ ടി വി അനുപമ, വികസന കാര്യസ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജെന്നി ജോസഫ്‌ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ പദ്ധതി വിശദീകരിക്കും. പാണഞ്ചേരി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അനിത കെ വി സ്വാഗതവും ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി മജീദ്‌ ടി എസ്‌ നന്ദിയും പറയും. 

date