Skip to main content

പയ്യപ്പുള്ളി ബാബുസാഹിബ് മെമ്മോറിയല്‍ സാമൂഹികആരോഗ്യകേന്ദ്രം ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തും - സ്പീക്കര്‍

പയ്യപ്പുള്ളി ബാബുസാഹിബ് മെമ്മോറിയല്‍ സാമൂഹികആരോഗ്യകേന്ദ്രം ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തുമെന്ന്  സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണണന്‍. സര്‍ക്കാറിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായിമാറഞ്ചേരി പയ്യപ്പുള്ളി ബാബുസാഹിബ് മെമ്മോറിയല്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ കെട്ടിടഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറഞ്ചേരി ഡയാലിസ് സെന്റര്‍സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ഭാഗമാക്കുമെന്നും രോഗങ്ങള്‍ പ്രതിരോധിക്കാനുള്ള ശ്രമമാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ നടപ്പാക്കുന്നതെന്നുംസ്പീക്കര്‍ പറഞ്ഞു. പൊന്നാനിയില്‍ നടപ്പിലാക്കുന്നത്‌സമഗ്ര വികസനമാണെന്നും 2019  ജൂണോടുകൂടി മണ്ഡലത്തിലെ  മുഴുവന്‍  പി.ഡബ്‌ളിയു.ഡിറോഡിന്റെയുംറബറൈഡിങ് പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നുംസ്പീക്കര്‍കൂട്ടിച്ചേര്‍ത്തു.
രണ്ട്‌കോടിയോളംചെലവഴിച്ചാണ്  പയ്യപ്പുളളി ബാപ്പുസാഹിബ് മെമ്മോറിയല്‍ സാമൂഹികആരോഗ്യകേന്ദ്രത്തിന്റെകെട്ടിടം നിര്‍മിച്ചിരിക്കുന്നത്.  99 ലക്ഷംരൂപ നബാര്‍ഡും 79 ലക്ഷംബ്ലോക്ക് പഞ്ചായത്തും 17.5 ലക്ഷംമാറഞ്ചേരി പഞ്ചായത്തും നല്‍കിയാണ്‌കെട്ടിടം പൂര്‍ത്തീകരിച്ചത്. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെഅഞ്ച് പിഎച്ച്‌സികളുടെ കേന്ദ്രവും ദിന പ്രതി നൂറുകണക്കിന് രോഗികളുടെഅഭയകേന്ദ്രവുമാണ് ഈ ആശുപത്രി. 1961 ല്‍ പ്രാഥമികാരോഗ്യ കേന്ദ്രമായിതുടക്കംകുറിച്ച സ്ഥാപനം 2009 ലാണ് സാമൂഹ്യരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നത്. ഐ.പിസൗകര്യങ്ങളോടെയാണ് പുതിയകെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
ഫിസിയോതെറാപ്പി ക്ലിനിക്, പാലിയേറ്റീവ്‌വിദഗ്ധ നഴ്‌സിങ് പരിശീലനം, ഫൈലേറിയമോര്‍ ബിഡിറ്റി ക്ലിനിക്, മാനസികാരോഗ്യ ക്ലിനിക്ഉള്‍പ്പെടെയുള്ള  നൂതനാ ചികിത്സാസംവിധാനങ്ങള്‍ ഇവിടെഒരുക്കിയിട്ടുണ്ട്. അഞ്ച്‌ഡോക്ടര്‍മാരും നാല് നഴ്‌സുമാരുംമൂന്ന് ഫാര്‍മസിസ്റ്റുകളുടെസേവനവുംലഭിക്കും.കൂടാതെഒരാഴ്ചക്കകംവൈകുന്നേരങ്ങളില്‍ ഒ.പിയുംകൂടിആരംഭിക്കുന്നതോടെ പഞ്ചായത്തിലെ ജനങ്ങളുടെ നീണ്ട കാലത്തെ ആഗ്രഹമാണ് സാക്ഷാത്കരിക്കുന്നത്.
രണ്ട് നില കെട്ടിടത്തില്‍ നാല് ഒ.പികൗണ്ടറുകളാണ്ആരംഭിക്കുന്നത്. ആറ് പേര്‍ക്ക്കിടക്കാവുന്ന ഒബ്‌സര്‍വേഷന്‍ റൂം, ആധുനികസൗകര്യങ്ങളോടെയുള്ളലാബ്, ഡ്രസ്സിങ്‌റൂം എന്നിവയും ലഭ്യമാണ.്
ചടങ്ങില്‍ പെരുമ്പടപ്പ്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എംആറ്റുണ്ണിതങ്ങള്‍ അധ്യക്ഷനായി. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ.സിന്ധു മുഖ്യാതിഥിയായി. ഡി.എം. ഒ ഡോ.കെ. സക്കീന മുഖ്യ പ്രഭാഷണം നടത്തി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്‌വൈസ് പ്രസിഡന്റ് സുബൈദ ബക്കര്‍, സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍നാഥ്‌സോമനാഥന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ.എം. ബി ഫൈസല്‍സമീറഇളയിടത്ത് ,മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

 

date