Post Category
വാഹന രജിസ്ട്രേഷന് പരിവാഹന്‍ സോഫ്ട്വെയറിലേക്ക് മാറുന്നു
ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ മാര്‍ച്ച് 18 മുതല്‍ കേന്ദ്ര ഗവണ്മെന്റിന്റെ പദ്ധതി പ്രകാരം പരിവാഹന്‍ സോഫ്റ്റ് വെയറിലേക്ക് മാറുന്നു. നിലവില്‍ പുതിയ വാഹനങ്ങള്‍ വാങ്ങി രജിസ്റ്റര്‍ ചെയ്യാതെ സൂക്ഷിച്ചിട്ടുള്ളവര്‍ ഈ മാസം 18നുള്ളില്‍ പ്രസ്തുത വാഹനങ്ങള്‍ ആര്.ടി ഓഫീസുകളില്‍ ഹാജരാക്കി രജിസ്റ്റര്‍ ചെയ്ത് വാങ്ങണം. 18നു ശേഷം താല്‍ക്കാലിക രജിസ്ട്രേഷന് തീരുന്ന വാഹനങ്ങളും ഇപ്രകാരം 18ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. വാഹന്‍ 4 സോഫ്റ്റ്വെയര് നടപ്പിലാക്കിയശേഷം ഇത്തരം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സാങ്കേതിക തടസ്സം നേരിടാവുന്നതാണെന്ന് ഇടുക്കി റിജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ആര്. രാജീവ് അറിയിച്ചു.
date
- Log in to post comments