Post Category
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 അഭിമുഖം 13,14 തീയതികളില്‍
മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 571/14) തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയില്‍ ജില്ലയില്‍ നിന്നും ഉള്‍പ്പെട്ടവര്‍ക്ക് മാര്‍ച്ച് 13,14 തീയതികളില്‍ ഇന്റര്‍വ്യൂ നടക്കും. ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ എസ്.എം.എസ്/ പ്രൊഫൈല്‍ അറിയിപ്പ് ലഭിച്ചവര്‍ ആവശ്യമായ രേഖകളുമായി നേരിട്ടെത്തണം. അറിയിപ്പ് ലഭിക്കാത്ത അര്‍ഹരായവര്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398.
date
- Log in to post comments