ലോകസഭാ തെരഞ്ഞെടുപ്പ് : ജീവനക്കാരുടെ ഒന്നാംഘട്ട നിയമന ഉത്തരവ് തയ്യാറായി
ലോക സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ പോളിംഗ് ജോലിക്ക് നിയോഗിക്കുന്നവരുടെ ഒന്നാംഘട്ട നിയമന ഉത്തരവ് തയ്യാറായി. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ നടന്ന റാന്റമൈസേഷന്‍ നടപടികള്‍ക്ക് ജില്ലാ കലക്ടര്‍ അമിത് മീണ നേത്യത്വം നല്‍കി. പ്രത്യേക സോഫ്റ്റ് വെയര്‍ വഴിയാണ് നിയമനങ്ങള്‍ ജില്ലാ കലക്ടര്‍ റാന്റമൈസേഷന്‍ നടത്തുന്നത്. ഒന്നാംഘട്ട നിയമന ഉത്തരവില്‍ ആവശ്യമായ മൊത്തം ജീവനക്കാരെയാണ് തെരഞ്ഞെടുക്കുക. രണ്ടാംഘട്ടത്തില്‍ ജിവനക്കാരുടെ മണ്ഡലം തിരിച്ചുള്ള ലിസ്റ്റ് തയ്യാറാക്കും. മൂന്നാം ഘട്ടത്തില്‍ മാത്രമെ ജീവനക്കാരുടെ ബൂത്ത് തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാവുകയുള്ളു.
2278 സ്ഥാപനങ്ങളില്‍ നിന്നായി 24098 ജീവനക്കാരെയാണ് പരിഗണിച്ചത്. ഇതില്‍ 11062 പുരുഷന്‍മാരും 13036 വനിതകളുമാണുള്ളത്. ജില്ലയില്‍ ആകെ 2750 പോളിംഗ് സ്റ്റേഷനുകളുണ്ട്. ഒരു പോളിംഗ് സ്റ്റേഷനില്‍ നാല് ജീവനക്കാരെയാണ് നിയമിക്കേണ്ടത്. ഇതിനു പുറമെ 40 ശതമാനം പേരെ റിസര്‍വിലും നിര്‍ത്തും. ആകെ 16530 പേരെയാണ് ഒന്നാംഘട്ടത്തില്‍ ജില്ലയില്‍ നിയമനത്തനായി തെരഞ്ഞെടുത്തിരിക്കുന്നത്.
കലക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ അസി.കലക്ടര്‍ വികല്‍പ്പ് ഭരദ്വാജ്, എ.ഡി.എം. ടി.വിജയന്‍, ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടര്‍ കെ.ആര്‍. അനില്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments