Skip to main content

കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി

ജില്ലയില്‍ ഏപ്രില്‍ ഒന്നു മുതല്‍ കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി നടപ്പി ലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാകലക്ടര്‍ അമിത് മീണ അറിയിച്ചു. കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന ആയുഷ്മാന്‍ ഭാരത് ജില്ലാ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പദ്ധതി പ്രകാരം നിലവില്‍ ആര്‍എസ്ബിവൈ - ചിസ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള കുടുംബങ്ങള്‍ക്കും, 2011 ലെ സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കുടുംബങ്ങള്‍ക്കും സൗജന്യ ചികിത്സപദ്ധതി പ്രകാരം പ്രയോജനം ലഭിക്കും. പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്കുള്ള ഗോള്‍ഡന്‍ കാര്‍ഡ് വിതരണം പഞ്ചായത്ത്-  മുന്‍സിപ്പല്‍ തല ക്യാമ്പുകള്‍ വഴി ഏപ്രില്‍ മേയ് മാസങ്ങളില്‍ നടക്കും. അമ്പതു രൂപയാണ് ഗുണഭോക്തൃ വിഹിതമായി ഒരു കുടുംബം നല്‍കേണ്ടത്.
യോഗത്തില്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ ചിയാക്കിന്റെ ജില്ലാ പ്രോജക്റ്റ് മാനേജര്‍ മുഹമ്മദ്‌റാഫി പദ്ധതിയെ കുറിച്ച് വിവരിച്ചു.  ഡെപ്യൂട്ടി ഡിഎംഓ ഡോ: അഹമ്മദ് അഫ്‌സല്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ: ഷിബുലാല്‍, ജില്ലാ ലേബര്‍ ഓഫീസര്‍ ടിവി രാഘവന്‍, ഐടിടിപി പ്രോജക്റ്റ് ഓഫീസര്‍ ശ്രീകുമാരന്‍, റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ജില്ലാ പ്രോഗ്രാം ഓഫീസര്‍ സ്വവാബ് നാസര്‍ ,കുടുംബശ്രീ ഡിപിഎം ജിനേഷ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രതിനിധി എന്‍. ജയ എന്നിവര്‍ പങ്കെടുത്തു.    

 

date