Skip to main content

വൈദ്യുതി അപകടങ്ങള്‍;  ബോധവത്ക്കരണവുമായി സുരക്ഷാവാരാചരണം

വൈദ്യുതി മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കാന്‍ കെഎസ്ഇബി  സുരക്ഷാവാരാചരണം തുടങ്ങി. അശ്രദ്ധ, അലംഭാവം, അറിവില്ലായ്മ എന്നിവ മൂലമുണ്ടാകുന്ന വൈദ്യുത അപകടങ്ങള്‍, വൈദ്യുതി സുരക്ഷാ മുന്‍കരുതലുകള്‍ എന്നിവ സംബന്ധിച്ച് മെയ് ഏഴു വരെ വിവിധ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. കോട്ടയം ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് ഓഫീസില്‍ കെഎസ്ഇബി  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍  ജോസഫ്  വാരാചരണം ഉദ്ഘാടനം ചെയ്തു. 

വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍

• ഇലക്ട്രിക് വയറിലും വൈദ്യുതി ഉപകരണങ്ങളിലും വൈദ്യുതി ചോര്‍ച്ച മൂലം ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ മെയിന്‍  സ്വിച്ചിനോടനുബന്ധിച്ച് എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് സ്ഥാപിപ്പിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. 

• വയറിംഗ് പ്രവര്‍ത്തികള്‍ക്ക് ഐഎസ്‌ഐ മുദ്രയോ തത്തുല്യ നിലവാരമോ ഉളള ഉപകരണങ്ങളും സാമഗ്രികളും ഉപയോഗിക്കണം. 

• വയറിംഗ് അറ്റകുറ്റപണികള്‍ പ്രായോഗിക പരിജ്ഞാനമുള്ളവരെക്കൊണ്ടു മാത്രം ചെയ്യിക്കുക. 

• വൈദ്യുതി ലൈനുകള്‍ക്ക് സമീപം ലോഹക്കുഴലുകളോ ഇരുമ്പു തോട്ടികളോ അശ്രദ്ധയോടെ ഉപയോഗിക്കരുത്. 

• തീയണയ്ക്കുന്നതിന് വൈദ്യുതി ലൈനിലോ ഉപകരണങ്ങളിലോ വെള്ളം ഒഴിക്കരുത്. ഉണങ്ങിയ മണ്ണ്, ഡ്രൈ പൗഡര്‍ മുതലായവ ഉപയോഗിക്കണം. 

• വൈദ്യുതി ലൈനിലടിയിലൂടെ ലൈനില്‍ സപ്ര്‍ശിക്കുന്ന തരത്തില്‍ പരിധിയില്‍ കവിഞ്ഞ ഉയരത്തില്‍ സാധന സാമഗ്രികള്‍ കയറ്റിയ വാഹനങ്ങള്‍ കടന്നു പോകരുത്. 

• വസ്ത്രങ്ങള്‍ ഉണക്കുന്നതിനു വൈദ്യുതി പോസ്റ്റില്‍ വയറോ കയറോ കെട്ടരുത്. 

• പൊട്ടിക്കിടക്കുന്ന വൈദ്യുതി കമ്പികളില്‍ സ്പര്‍ശിക്കരുത്. 

• കമ്പിവേലികളില്‍ കൂടി വൈദ്യുതി പ്രവഹിപ്പിക്കരുത്. 

• വൈദ്യുത ലൈനുകള്‍ക്ക് താഴെ കെട്ടിടങ്ങള്‍ ഷെഡുകള്‍ മുതലായവ നിര്‍മ്മിക്കരുത്. 

date