Skip to main content

കെൽട്രോണിൽ തൊഴിലധിഷ്ഠിത പരിശീലനം

ഐ.ടി മേഖലയിലെ അവസരങ്ങൾക്ക് യുവതലമുറയെ പ്രാപ്തരാക്കുകയെന്ന ലക്ഷൃത്തോടെ ഹ്രസ്വകാല തൊഴിലധിഷ്ഠിത ഐ.ടി. ഇന്റേൺഷിപ്പ് ഇൻ ലിനക്സ്, അപ്പാച്ചെ, എംവൈ.എസ്‌ക്യു.എൽ ആൻഡ് പിഎച്ച്.പി പരിശീലന പരിപാടിയിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ എറണാകുളം നോളേജ് സെന്ററിൽ പരിശീലനം നേടാം. ബി.ടെക്/ ബി.ഇ പൂർത്തിയായവർക്കും, ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേ ക്ഷാഫോമിനുമായി ബന്ധപ്പെടുക. വിലാസം : കെൽട്രോൺ നോളേജ് സെന്റർ, കത്രിക്കടവ്, എറണാകുളം. ഫോൺ : 9207811878 

date