ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ
ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ പുതുതായി ആരംഭിക്കുന്ന ഒന്നര വർഷത്തെ തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിങ് ടെക്നോളജിയുടെ ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആന്റ് ബീവറേജ് സർവീസ്, ഹൗസ് കീപ്പിങ് ഓപ്പറേഷൻസ് എന്നീ ഡിപ്ലോമ കോഴ്സുകളുടെ പ്രവേശനം പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ്. ഇരുപത്തഞ്ച് വയസ്സാണ് പ്രായപരിധി. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് സീറ്റ് സംവരണവും വയസ്സിളവുമുണ്ട്. അപേക്ഷാഫോമും വിശദവിവരങ്ങളും www.sihmkerala.com എന്ന വെബ്സൈറ്റിലും കോഴിക്കോട് വരക്കൽ ബീച്ചിനടുത്തുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഓഫീസിലും ലഭിക്കും. 400 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി./എസ്.ടി വിഭാഗങ്ങൾക്ക് 200 രൂപ. 30 സീറ്റുകളാണ് ഓരോ വിഭാഗത്തിലും അനുവദിച്ചിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ മൂന്ന്.
പി.എൻ.എക്സ്.1852/19
- Log in to post comments