Post Category
വായനപക്ഷാചരണം നാളെ മുതല്‍
പി.എന്‍ പണിക്കര്‍ അനുസ്മരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 19 മുതല്‍ ജൂലൈ ഏഴുവരെ ജില്ലയില്‍ വായനാ പക്ഷാചരണം സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19നു രാവിലെ 10.30ന് സുല്‍ത്താന്‍ ബത്തേരി ഡയറ്റില്‍ കവി പി.പി ശ്രീധരനുണ്ണി നിര്‍വഹിക്കും. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജില്ലയില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സാംസ്‌കാരിക സദസ്സ്, പുസ്തകോത്സവം, കവിസമ്മേളനം തുടങ്ങിയ പരിപാടികള്‍ പക്ഷാചരണവേളയില്‍ നടക്കും.
date
- Log in to post comments