Post Category
പേര് രജിസ്റ്റര്‍ ചെയ്യണം
ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതിയുടെ ഭാഗമായി ഏറ്റുമാനൂര്‍ നഗരസഭയില്‍ വിവിധ കോഴ്സുകളില്‍ ചേരുന്നതിനും സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും താത്പര്യമുളളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ആയുര്‍വേദ പഞ്ചകര്‍മ്മ സ്പാ തെറാപ്പി, ആര്‍.എ.സി.ഡബ്ല്യൂ ഫീല്‍ഡ് എന്‍ജിനീയര്‍, ബേസിക് ഓട്ടോമോട്ടീവ് സര്‍വിസിംഗ് (റ്റൂ ആന്‍ഡ് ത്രീ വീലര്‍), ഇലക്ട്രോണിക് ഉപകരണങ്ങളുടെ റിപ്പയര്‍ ആന്‍ഡ് മെയിന്‍റനന്‍സ്, എയര്‍ലൈന്‍ റിസര്‍വേഷന്‍ ഏജന്‍റ്, ആര്‍ക്ക് ഗ്യാസ് വെല്‍ഡര്‍, അക്കൗണ്ടിംഗ്, ഫാഷന്‍ ഡിസൈനിംഗ്, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ എന്നീ സൗജന്യ കോഴ്സുകളിലേക്കുളള രജിസ്ട്രേഷന്‍ ജൂണ്‍ 20 രാവിലെ 11നും സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കുളള രജിസ്ട്രേഷന്‍ ഉച്ചകഴിഞ്ഞ് രണ്ടിനും ദേശീയ നഗര ഉപജീവനമിഷന്‍ ഓഫീസില്‍ നടക്കും.
date
- Log in to post comments