Skip to main content

ഹരിതകേരളം മിഷന്‍ ജില്ലാതല ശുചിത്വ സംഗമം 24ന്. 

 

ഹരിതകേരളം മിഷന്റെ  ആഭിമുഖ്യത്തില്‍ ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയില്‍ മികവുകള്‍ തെളിയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും മറ്റിതര സ്ഥാപനങ്ങളുടെയും ശുചിത്വ മികവുകള്‍ അവതരിപ്പിക്കുന്നതിന് ജില്ലാതലത്തില്‍ ശുചിത്വ സംഗമം സംഘടിപ്പിക്കുന്നു. ജൂണ്‍ 24ന് രാവിലെ 9.30 ന് മുതല്‍ വൈകിട്ട് 4 .30 വരെ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ശുചിത്വ സംഗമം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ .കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്യും.  മാലിന്യ സംസ്‌കരണ സംവിധാനം, ഹരിതകര്‍മസേന, എം.സി.എഫ്, ആര്‍.ആര്‍.എഫ്. ശ്യംഖല ഉറപ്പാക്കി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച ഗ്രാമപഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും അവതരണം ശുചിത്വ പ്രസംഗവേദിയില്‍ നടക്കും. ഹരിത കര്‍മ്മ സേനകളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ട രീതിയില്‍ സംഘടിപ്പിക്കുകയും അതിനെ  മികച്ച തൊഴില്‍ സംരംഭമാക്കി മാറ്റുകയും ചെയ്ത തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും അവതരണങ്ങള്‍ നടത്തും. അജൈവ മാലിന്യ സംഭരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന എം.സി.എഫുകള്‍  കേന്ദ്രീകരിച്ച് മാതൃകാ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ആര്‍.ആര്‍.എഫ്  മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിച്ച നഗരസഭകളും ബ്ലോക്കുകളും ഗ്രാമപഞ്ചായത്തുകളും അവതരണങ്ങള്‍ നടത്തും.

date