Post Category
ശിലാസ്ഥാപനം 28ന്
നെടുമങ്ങാട് മഞ്ച സര്‍ക്കാര്‍ ടെക്ക്‌നിക്കല്‍ ഹൈസ്‌കൂളിന് അനുവദിച്ച ആറു കോടി രുപയുടെ പുതിയ ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നവംബര്‍ 28ന് ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും. മഞ്ച സര്‍ക്കാര്‍ ടെക്ക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ സി. ദിവാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. അടൂര്‍ പ്രകാശ് എം.പി മുഖ്യ അതിഥിയാകും. നെടുമങ്ങാട് നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഡി. ലേഖാ വിക്രമന്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ സംബന്ധിക്കും.
(പി.ആര്‍.പി. 1258/2019)
date
- Log in to post comments