Skip to main content
തൊടുപുഴയില്‍ സധൈര്യം മുന്നോട്ട് പൊതു ഇടം എന്റേതും'തൊടുപുഴയില്‍ നടന്ന സ്ത്രീകളുടെ രാത്രി നടത്തം

സധൈര്യം മുന്നോട്ട് പൊതുഇടം എന്റേതും; കട്ടപ്പനയിലും തൊടുപുഴയിലും രാത്രി നടത്തം

വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സധൈര്യം മുന്നോട്ട് പൊതുഇടം എന്റേതും എന്ന സന്ദേശമുയര്‍ത്തി കട്ടപ്പന, തൊടുപുഴ  നഗരസഭകളില്‍ നിര്‍ഭയ ദിനത്തില്‍ രാത്രിനടത്തം സംഘടിപ്പിച്ചു. രാത്രി 11 മണി മുതല്‍ ഒരു മണി വരെയാണ്  സ്ത്രീകള്‍ ധൈര്യസമേതം ടൗണില്‍ കൂടി സഞ്ചരിച്ചത്.  സമൂഹത്തില്‍ സ്ത്രീകള്‍ക്കു നേരെ  വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പൊതുബോധം ഉയര്‍ത്തുന്നതിനും പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സ്ത്രീകള്‍ക്ക് അന്യമാകുന്ന പൊതു ഇടങ്ങള്‍ ലഭ്യമാക്കുന്നതിനും ആണ് പരിപാടി സംഘടിപ്പിച്ചത്.
കട്ടപ്പനയുടെ നാലു ഭാഗങ്ങളില്‍ നിന്നായി ആരംഭിച്ച രാത്രിനടത്തം മിനിസ്റ്റേഡിയത്തില്‍ അവസാനിച്ചു . രണ്ടു പേര്‍ അടങ്ങുന്ന സംഘമായിട്ട് 200 മീറ്റര്‍ അകലത്തിലാണ് സ്ത്രീകള്‍ നടന്നത്.  പരിപാടിയില്‍  കട്ടപ്പന നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ലൂസി ജോയ് കൗണ്‍സിലര്‍മാരായ എമിലി ചാക്കോ, ബിന്ദു സെബാസ്റ്റ്യന്‍ , മഞ്ജു സതീഷ്, ടെസി ജോര്‍ജ്, ബീന വിനോദ,് എല്‍സമ്മ മാത്യു, ജലജ ജയസൂര്യന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ഗ്രേസ് മേരി, വനിത ശിശു വികസന പദ്ധതി ഓഫീസര്‍ അജിത കെ.എസ്,  വനിത ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അടങ്ങുന്ന 30 സ്ത്രീകളാണ് പങ്കെടുത്തത്.
തൊടുപുഴയില്‍  രാത്രി നടത്തത്തില്‍ 100 ഓളം സ്ത്രീകള്‍ പങ്കെടുത്തു . സംഘാടകരുടെ പ്രതീക്ഷക്കും അപ്പുറം പങ്കാളിത്തം  പരിപാടിക്ക് ഉണ്ടണ്‍ായി

ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ സോഫി ജേക്കബ് , വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ലിസി തോമസ്, തൊടുപുഴ മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ജെസ്സി ആന്റണി എന്നീവര്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍ രാഷ്ട്രിയ പ്രവര്‍ത്തകര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍,  സര്‍വ്വീസ് സംഘടനാംഗങ്ങള്‍, സംഘടനപ്രവര്‍ത്തകര്‍, കുടുംബശ്രി പ്രവര്‍ത്തകര്‍, അംഗന്‍വാടി ജീവനക്കാര്‍ കേളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള സ്ത്രീകള്‍ പങ്കെടുത്തു. മങ്ങാട്ടുകവല വെങ്ങല്ലൂര്‍ എന്നീ കേന്ദ്രങ്ങളില്‍ നിന്ന് പുറപ്പെട്ട രാത്രി നടത്തക്കാര്‍ ഗാന്ധിസ്വകയറില്‍ ഒത്തുകൂടി മെഴുകുതിരികള്‍ തെളിച്ച് ലിംഗസമത്വ പ്രതിജ്ഞ എടുത്തു. നഗരസഭാ ചെയര്‍ പേഴ്‌സണ്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു തുടര്‍ന്ന് മധുര പലഹാര വിതരണവും കലാപരിപാടികളും നടന്നു.  
 

date