Post Category
കോഡിനേറ്റര്‍: കുറുംബ വിഭാഗത്തിലെ വനിതകള്‍ക്ക് അപേക്ഷിക്കാം
അട്ടപ്പാടിയിലെ പ്രത്യേക പട്ടികവര്‍ഗ വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിക്കപ്പെട്ട കുറുംബ പഞ്ചായത്ത് സമിതിക്ക് കീഴിലുളള കോര്‍ഡിനേര്‍ തസ്തികയിലേക്ക് കുറുംബ വിഭാഗത്തില്‍പ്പെട്ട വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബിരുദധാരികളും കുറുംബ വിഭാഗത്തില്‍പ്പെട്ട വനിതകളുമായിരിക്കണം. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍, ബയോഡാറ്റ എന്നിവ സഹിതമുള്ള അപേക്ഷ ജനുവരി 10 നകം അഗളി കില ക്യാമ്പസിലുളള കുടുംബശ്രീ ഓഫീസിലോ സിവില്‍ സ്റ്റേഷനിലെ ജില്ലാ മിഷന് ഓഫീസിലോ എത്തിക്കണമെന്ന് കോഡിനേറ്റര്‍ അറിയിച്ചു.
date
- Log in to post comments