Post Category
കുഴല്‍മന്ദം ഐ.എച്ച്.ആര്.ഡി.യില്‍ ഹ്രസ്വകാല കോഴ്സ്: അപേക്ഷ തീയതി 15 വരെ നീട്ടി
കുഴല്‍മന്ദം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പി.ജി.ഡി.സി.എ., ഡി.സി.എ., കോഴ്സുകള്‍ക്ക് അപേക്ഷിക്കാനുളള അവസാന തീയതി ജനുവരി 15 ലേക്ക് നീട്ടി. പി.ജി.ഡി.സി.എ. കോഴ്സിന് ഡിഗ്രിയും ഡി.സി.എ. യ്ക്ക് പ്ലസ്ടുവുമാണ് യോഗ്യത. പ്രോസ്പെക്ടസ്, ആപ്ലിക്കേഷന്‍ ഫോം, ഫീസും, മറ്റ് വിശദ വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും. രജിസ്ട്രേഷന് ഫീസ് 150 രൂപ (എസ്.സി./എസ്.റ്റി. വിഭാഗം -100 രൂപ). എസ്.സി./എസ്.റ്റി./ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് ഫീസിളവ് ഇ-ഗ്രാന്റ്സ് വഴി ലഭിക്കും. ഫോണ്‍ : 04922285577, 8547005061.
date
- Log in to post comments