Skip to main content
ജില്ലാ ബാര്‍ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച പ്ലീ ബാര്‍ഗെയിനിങ് സെമിനാര്‍ മുന്‍ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഏബ്രഹാം മാത്യൂ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

പ്ളീ ബാര്‍ഗെയിനിങ്ങ്:  സെമിനാര്‍ സംഘടിപ്പിച്ചു

 

വിശ്വാസ്, ജില്ലാ ബാര്‍ അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍  പ്ലീ ബാര്‍ഗെയിനിങ് എന്ന വിഷയത്തില്‍ ജില്ലാ ബാര്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന സെമിനാര്‍ മുന്‍ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഏബ്രഹാം മാത്യൂ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മികച്ച കോടതിവ്യവഹാരങ്ങളില്‍ ഒന്നാണ് കേരളമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.  കോടതി വ്യവഹാരങ്ങളിലെ കാലതാമസം ഒഴിവാക്കാന്‍ പ്ലീ ബാര്‍ഗെയിനിങ് കൊണ്ട് സാധിക്കുമെന്നും ജനങ്ങളുടെ സംസ്‌കാരത്തെ ആശ്രയിച്ചാണ് ഏതൊരു വ്യവസ്ഥയ്ക്ക്ും വിജയം ഉണ്ടാവുകയുള്ളു എന്നും ഉദ്ഘാടകന്‍ കൂട്ടിച്ചേര്‍ത്തു. സാങ്കേതിക വിദ്യയുടെ കടന്ന് കയറ്റത്തില്‍ യുവതലമുറ പുസ്തകങ്ങള്‍ പഠിച്ചും ആവശ്യമെങ്കില്‍ സേഫ്റ്റ്വെയറുകളെ പഠനസഹായിയാക്കി കേസുകള്‍ പഠിച്ച് മാതൃകയാകണമെന്നും സംസ്ഥാനത്തെ  മികച്ച ബാര്‍ അസോസിയേഷനുകളില്‍ ഒന്നാണ് ജില്ലയിലേതെന്നും ജഡ്ജ് ജസ്റ്റിസ് ഏബ്രഹാം മാത്യൂ പറഞ്ഞു. ഇന്റര്‍ ലോ കോളെജ് ഡിബേറ്റ് മത്സരത്തിലെ വിജയികള്‍ക്ക് ജസ്റ്റിസ് ഏബ്രഹാം മാത്യൂ സമ്മാനം വിതരണം ചെയ്തു. ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി.ഗിരി അധ്യക്ഷനായ യോഗത്തില്‍ ജില്ലാ ജഡ്ജ് കെ.പി ഇന്ദിര, ജില്ലാ കലക്ടറും വിശ്വാസിന്റെ പ്രസിഡന്റുകൂടിയായ ഡി.ബാലമുരളി എന്നിവര്‍ മുഖ്യാതിഥിയായി. മുന്‍ ജില്ലാ ജഡ്ജ് ഭദ്രന്‍, വിശ്വാസ് സെക്രട്ടറിയും അസി. പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. പി പ്രേംനാഥ്, ഗവ പ്ലീഡര്‍ അഡ്വ.പി.അനില്‍, കേരള ബാര്‍ കൗണ്‍സില്‍ അംഗം അഡ്വ. പി. ശ്രീപ്രകാശ് എന്നിവര്‍ സംസാരിച്ചു

date