ഡിടിപിസിക്ക് പുതിയ വാഹനം: കന്നി യാത്രക്ക് വിദേശികൾ
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ പുതിയ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് ചടങ്ങ് ജില്ലാ കളക്ടർ എസ് ഷാനവാസ് നിർവഹിച്ചു. പുതിയ വാഹനത്തിന്റെ കന്നി യാത്രയുടെ ഭാഗമായത് യൂ എസിൽ നിന്നുള്ള വിദേശ സഞ്ചാരികളാണ്. കൊടുങ്ങല്ലൂർ മുസിരിസ് പൈതൃക സർക്യൂട് യാത്രയാണ് നടന്നത്. തൃശൂർ പാലസ് റോഡ് ഡി ടി പി സി ഓഫീസ് പരിസരത്തു നിന്നും ആണ് യാത്ര ആരംഭിച്ചത്. പുതുതായി തുടങ്ങുന്ന മൈസൂർ കൂർഗ് പാക്കേജിന്റെ ഔദ്യോഗിക പ്രഖ്യാപനവും കളക്ടർ നിർവഹിച്ചു. ബ്ലൂ സർക്യൂട്ട് - വാട്ടർ ടൂറിസം, ഗ്രീൻ സർക്യൂട്ട് -ബാക്ക് വാട്ടർ ടൂറിസം, ഓറഞ്ച് സർക്യൂട്ട് - ഹെറിറ്റേജ് ടൂറിസം, യെല്ലോ സർക്യൂട്ട് - കൾച്ചറൽ ടൂറിസം, ബ്രൗൺ സർക്യൂട്ട് -ഡാം ടൂറിസം, റെഡ് സർക്യൂട്ട് -അസോർട്ടഡ് ടൂറിസം എന്നിങ്ങനെ 6 തരം വ്യത്യസ്ത ടൂർ പാക്കേജുകൾ ജില്ലക്ക് അകത്തും പുറത്തുമായി ഡി ടി പി സി നടത്തുന്നു. ഡി ടി പി സി പുതിയതായി ആരംഭിക്കുന്ന മൈസൂർ കൂർഗ് പാക്കേജിന്റെ ബുക്കിങ് ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0487 2320800 എന്ന നമ്പറിൽ ബന്ധപ്പെടാം.
- Log in to post comments