തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഐ എസ്സ് ഒ പ്രഖ്യാപനവും ലൈഫ് മിഷന്‍ കുടുംബ സംഗമവും നാളെ (11/1/2020,ശനി)
ആലപ്പുഴ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ ലൈഫ് മിഷന്‍ ബ്ലോക്ക് തല കുടുംബ സംഗമവും ഐ എസ്സ് ഒ പ്രഖ്യാപന സമ്മേളനവും നാളെ (2020 ജനുവരി 1,ശനി ) രാവിലെ 9.30നു ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും.അഡ്വ.ഷാനിമോള്‍ ഉസ്മാന്‍ എം എൽ എ അദ്ധ്യക്ഷത വഹിക്കും.
അഡ്വ.എ എം ആരീഫ് എം.പി ഐ.എസ്സ്.ഒ പ്രഖ്യാപനം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തും. ഷെരഫ് പി ഹംസ പദ്ധതി വിശദീകരണം നടത്തും. ഐ എസ്സ് ഒ റിപ്പോര്‍ട്ട് ഷിന്‍സ് ഡി അവതരിപ്പിക്കും. നിര്‍വ്വഹണ ഉദ്യോഗസ്ഥരെ ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. പി. ഉദയസിംഹന്‍ ആദരിക്കും. ബ്ലോക്ക് പ്രസിഡന്റ് നിര്‍മ്മല ശെല്‍വരാജ്,സെക്രട്ടറി എ ബിജു കുമാര്‍ ബ്ലോക്ക് അതിര്‍ത്തിയിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ,ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഇരുപതോളം വകുപ്പുകളുടെ സേവനവും അദാലത്തില്‍ ലഭ്യമാകും.
- Log in to post comments