Post Category
പ്രമാണ പരിശോധന ജനുവരി 14 മുതൽ 22 വരെ
ആലപ്പുഴ:സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികളിലെ ലോവർ ഡിവിഷൻ ക്ലാർക്ക് (ജനറൽ ആൻഡ് സൊസൈറ്റി വിഭാഗം) കാറ്റഗറി നമ്പർ 225/ 17 , 226/17 തസ്തികകളിലേക്ക് ഡിസംബർ 13ന് പ്രസിദ്ധീകരിച്ച സാധ്യതാപട്ടികകളിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന ജനുവരി 14 മുതൽ 22 വരെ (18,19 ഒഴികെ) കോഴിക്കോട് സിവിൽ സ്‌റ്റേഷനിലുള്ള കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മേഖല ഓഫീസിൽ നടത്തും. വിശദാംശങ്ങൾ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് മേഖല പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.ഫോൺ 0495- 2371500
)
date
- Log in to post comments