Skip to main content

കശുവണ്ടി ക്ഷേമനിധി ബോർഡ് : പെൻഷൻ വിതരണം തുടങ്ങി

ആലപ്പുഴ: കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് കായംകുളം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിന്റെ  പരിധിയിൽ വരുന്ന കൊല്ലം ,ആലപ്പുഴ ,പത്തനംതിട്ട ജില്ലകളിലെ  പെൻഷൻ വിതരണം തുടങ്ങി. 2019 ഡിസംബർ 15 ന് മുൻപ് മസ്റ്ററിങ് പൂർത്തീകരിച്ചിട്ടുള്ളതും ഇതുവരെ പെൻഷൻ തുക ലഭിച്ചിട്ടില്ലാത്തതുമായ  പെൻഷൻകാർ  ബാങ്ക് പാസ്ബുക്ക് ,ആധാർകാർഡ് ,പെൻഷൻ കാർഡ് /പെൻഷൻ ബുക്ക് എന്നിവയുമായി ജനുവരി 18 ന് മുൻപ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ എത്തണമെന്ന് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
 

 

date