മാതൃകാ നിയമസഭയും നിയമസഭ മ്യൂസിയവും സംഘടിപ്പിച്ചു
കേരള നിയമസഭ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രത്തിന്റെയും നിയമസഭാ മ്യൂസിയത്തിന്റെയും ചേലേമ്പ്ര നാരായണന് നായര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മാതൃകാ നിയമസഭയും ചരിത്ര പ്രദര്‍ശനവും നടത്തി. ചേലേമ്പ്ര നാരായണന് നായര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി നടന്ന പരിപാടി പി. അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് അധ്യക്ഷനായി. കൊോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ മുഖ്യാതിഥിയായി.
വിദ്യാര്‍ഥികള്‍ക്കിടയില്‍ ജനാധിപത്യ പ്രക്രിയ പരിചയപ്പെടുത്തുന്നതിനും നിയമസഭ നടപടികളില്‍ വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കുന്നതിനും അവരെ അതില്‍ നേരിട്ട് പങ്കാളികളാക്കുന്നതിനുമായി വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്് വിദ്യാര്‍ഥി പാര്‍ലമെന്റ് സംഘടിപ്പിച്ചു. നിയമസഭാ സെക്രട്ടേറിയേറ്റില്‍ നിന്നുള്ള ഡെപ്യൂട്ടി സെക്രട്ടറിമാരായ വി.ജി റിജു, എസ്.അനില്‍ സെക്ഷന്‍ ഓഫീസറായ അബ്ദുള്‍ മജീദ്, അസിസ്റ്റന്റായ കെ.സ്വപ്ന വിനോദ് റോബിന്‍സണ്‍ എന്നിവര്‍ നേതൃത്വം നല്കി.
വിവിധ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്മാരായ കെ. അബ്ദുല്‍ കലാം മാസ്റ്റര്‍, ജമീല മാന്ത്രമ്മല്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. സദാനന്ദന്, ദേവകി അമ്മ ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജര്‍ എം.നാരായണന്, ഹെഡ്മിസ്ട്രസ്സ് ആര്.പി. ബിന്ദു എന്നിവര്‍ സംസാരിച്ചു. കേരള നിയമസഭ സഭ ഡെപ്യൂട്ടി സെക്രട്ടറി ആന്‍ഡ് റിസര്‍ച്ച് ഓഫീസര്‍ എസ്. അനില്‍ വിഷയാവതരണം നടത്തി. തുടര്‍ന്ന് പരിശീലനം ലഭിച്ച വിദ്യാര്‍ഥികള്‍ നിയമസഭാവതരണം നടത്തി. കേരള നിയമസഭയുടെ ചരിത്രം ഉള്‍ക്കൊള്ളുന്ന നിയമസഭാ സെക്രട്ടേറിയേറ്റിന്റെ മ്യൂസിയം പ്രദര്‍ശനവും നടത്തി. പ്രദര്‍ശനം 10 ന് സമാപിക്കും.
- Log in to post comments