Skip to main content

ശുചിത്വ മിഷന്‍ കലണ്ടര്‍ ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു

ലൈഫ് കുടുംബസംഗമത്തില്‍ പങ്കെടുക്കുന്ന  കുടുംബാഗംങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ പത്തനംതിട്ട ജില്ലാ ശുചിത്വ മിഷന്‍ തയ്യാറാക്കിയ ശുചിത്വ കലണ്ടര്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി.ചടങ്ങില്‍ ശബരിമല എ.ഡി.എം എന്‍.എസ്.കെ ഉമേഷ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ബീനാറാണി, അടൂര്‍ ആര്‍.ഡി.ഒ: പി.ടി എബ്രഹാം, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ സി.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

date